ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികൾ വ്യാഴാഴ്ച ഓൺലൈനിൽ സംഘടിപ്പിച്ചു.
"വിളങ്ങിൻ പൊൻതാരം' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം കരോളുകളും സ്കിറ്റുകളും ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്. ഭദ്രാസന അധ്യക്ഷൻ റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി.